ബഹ്‌റൈൻ ഡിറ്റി-യുടെ മൂന്നാം വാർഷികാഘോഷം രക്തദാനത്തിലൂടെ ജൂൺ 28 ന് (വെള്ളി)

മനാമ: “സഹജീവികൾക്കൊരു കൈത്താങ്ങ്” എന്ന ആപ്തവാക്യവുമായി ബഹ്‌റൈനിലെ സാമൂഹ്യ സേവനരംഗത്ത് വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ബഹ്‌റൈൻ ഡി റ്റി കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിക്കുന്നു. 2016 ജൂൺ 28ന് രൂപീകരിച്ച ഈ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ് വാർഷികം ആഘോഷിക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച്ച, ജൂൺ 28ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രാവിലെ 7 മണി മുതൽ 12 മണി വരെയാണ് രക്തദാന ക്യാമ്പ്. ഒരു തവണ രക്തം ദാനം ചെയ്യുന്നതിലൂടെ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുന്നു എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് നടത്തുന്ന ബിഡിറ്റി യുടെ ആറാമത്തെ രക്തദാന ക്യാമ്പാണിത്. രക്തദാനത്തിന് സന്നദ്ധരായവർ കൂടുതൽ വിവരങ്ങൾക്കായി 33411059, 36572287, 34001428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.