മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദിയുടെ 29ാമത് വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവും ഓറ ആര്‍ട്‌സില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തി. ജനറല്‍ സെക്രട്ടറി ബോബി പുളിമൂട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കല്ലോത്ത് ഗോപിനാഥ് മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക വികാരി അനീഷ് സാമൂവേല്‍ ജോണ്‍ അച്ഛന്‍ ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. സംഘടനയുടെ രക്ഷാധികാരി അജിത് കണ്ണൂര്‍ നാളിത് വരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു. വിശിഷ്ഠാഥിതികളായ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റും അഞ്ചാം ലോക കേരള സഭാഗംവുമായ സുധീര്‍ തിരുനിലത്ത്, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗം ബിജു ജോര്‍ജ്, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, യുപിസി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇബ്രാഹിം വിപി, കേരള സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ബിന്ദു നായര്‍, ഓറ ആര്‍ട്‌സ് ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
രോഗാവസ്ഥയാല്‍ പ്രയാസപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ പ്രായമായ ഒരു മാതാവിന് യുപിസി ഗ്രൂപ്പിന്റെ സഹകരണത്തോടെ എടുത്ത ടിക്കറ്റ് സംഘടയുടെ ചാരിറ്റി വിംഗ് സെക്രട്ടറി സയിദ് ഹനിഫ്, ട്രഷറര്‍ മണിക്കുട്ടന്‍ ജി എന്നിവര്‍ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറക്ക് ചടങ്ങില്‍ വച്ച് കൈമാറി. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വൈവിദ്യമാര്‍ന്ന വിവിധയിനം കലാപരിപാടികളും ആഘോഷരാവിന് മാറ്റ് കൂട്ടി.
മനോജ് പിലിക്കോടിന്റെ നേതൃത്വത്തില്‍ ഉള്ള പ്രോഗ്രാം കമ്മിറ്റി വാര്‍ഷിക ആഘോഷരാവ് മികവുറ്റതാക്കി. ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിന്‍ദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കല്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അന്‍വര്‍ നിലമ്പൂര്‍, ഓഡിറ്റര്‍ ദിപു എംകെ, ജോയിന്റ് ട്രഷറര്‍ സജി ചാക്കോ, മെമ്പര്‍ഷിപ് സെക്രട്ടറി അജിത് ഷാന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഷാജി പുതുക്കൂടി, ഓഡിറ്റര്‍ മന്‍ഷീര്‍ കൊണ്ടോട്ടി, എക്‌സിക്യൂട്ടീവ് അംഗം ജയേഷ് കുറുപ്പ്, ബഹ്റൈനിലെ മറ്റ് സംഘടനാ ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നിഹിതരായി.
ബബിന സുനില്‍ അവതാരികയായി. വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണവും വിതരണം ചെയ്തുകൊണ്ട് 29 മത് വാര്‍ഷികം സംഘാടക സമിതി ആഘോഷമാക്കി. പ്രോഗ്രാം കണ്‍വീനവര്‍ മനോജ് പിലിക്കോട് നന്ദി പറഞ്ഞു.









