small icons
small icons

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

New Project (3)

മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ,ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു, തുടർന്ന് പതാക വന്ദനം നടത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും സ്‌കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം. അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഗൾഫ് സഹോദയ ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു. കൂടാതെ, കായികരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.

സ്‌കൂൾ ബാൻഡ്, സ്‌കൗട്ട്സ് & ഗൈഡ്‌സ് പ്രവർത്തനങ്ങൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന് പ്രത്യേക അവാർഡുകളും സമ്മാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. ജൂനിയർ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവശ്രീ സുശാന്ത്, റിപ്പബ്ലിക് ദിന പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വർണ്ണാഭമായ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. ആദ്യ സമീരൻ പാണിഗ്രഹി, പരിജ്ഞാത അമിൻ, വർഷിത ഗോട്ടൂർ എന്നിവർ അവതാരകരായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അവാർഡ് ജേതാക്കളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!