മനാമ: ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ഇന്ത്യൻ ക്ലബ്ബിൽ ആവേശപൂർവ്വം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 6:30-ന് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോസഫ് ജോയ് ദേശീയ പതാക ഉയർത്തി. പതാക ഉയർത്തലിന് ശേഷം ഭാരതത്തിന്റെ ദേശീയ ഗാനം ആലപിച്ചു.
ഇന്ത്യൻ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ജോസഫ് ജോയിയെ കൂടാതെ ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ., വൈസ് പ്രസിഡന്റ് വി.എം. വിദ്യാധരൻ, എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു, ടെന്നീസ് സെക്രട്ടറി അനൂബ് ഗോപാലകൃഷ്ണൻ, ഇൻഡോർ സെക്രട്ടറി സി.എ. ഷാജിമോൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രസിഡന്റ് ജോസഫ് ജോയ് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ആശംസകൾ നേരുകയും ചെയ്തു. പതാക ഉയർത്തലിന് ശേഷം നടന്ന ലഘുഭക്ഷണ വിരുന്നിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേരുകയും സൗഹൃദം പങ്കിടുകയും ചെയ്തു. രാജ്യസ്‌നേഹവും ഒരുമയും വിളംബരം ചെയ്ത ചടങ്ങ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.









