മനാമ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക്ക് ദിനം ‘വൈബ്രന്റ്’ ഇന്ത്യ എന്ന പേരില്‍ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തില്‍ ആഘോഷിച്ചു. എംഎംഎസ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ദേശാഭക്തി ഗാന മത്സരവും പ്രസംഗ മത്സരവും ക്വിസ് മത്സരവും, മധുര വിതരണവും അടക്കം നിരവധി പരിപാടികള്‍ അരങ്ങേറി.
ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം കേക്ക് മുറിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചാടി ബാലവേദി കണ്‍വീനര്‍ അഫ്രാസ് അഹമ്മദ് അധ്യക്ഷന്‍ ആയിരുന്നു. സഹ കണ്‍വീനര്‍ ആയ ആര്യനന്ദ ഷിബു മോന്‍ സ്വാഗതം ആശംസിച്ചു.
എംഎംഎസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍ വിഷയവതരണം നടത്തി. മഞ്ചാടി ഭാരവാഹികള്‍ ആയ അക്ഷയ് ശ്രീകുമാര്‍, അയ്യപ്പന്‍ അരുണ്‍കുമാര്‍, റിയ മൊയ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എംഎംഎസ് ജോ. സെക്രട്ടറിമാരായ മുബീന മന്‍ഷീര്‍, ബാഹിറ അനസ്, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ മൊയ്ദീ ടിഎംസി, എക്‌സികുട്ടീവ് അംഗം സൗമ്യ ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.









