മനാമ: 2026 പകുതിയോടെ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ മുഴുവന്‍ വിമാനങ്ങളിലും വൈഫൈ ലഭ്യമാക്കും. ഇത് സംബന്ധിച്ച് ഗള്‍ഫ് എയര്‍ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവെച്ചു. ഗള്‍ഫ് എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ഗ്ലോബല്‍ ഹെഡ് നിക്ക് സീറ്റ്സും കരാറില്‍ ഒപ്പുവച്ചു.
അവാല്‍ പ്രൈവറ്റ് ടെര്‍മിനലില്‍ വെച്ചുനടന്ന ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് ഹുസൈന്‍ താഖി, നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. ‘ഗള്‍ഫ് എയറിന്റെ ഫ്‌ലൈറ്റുകളിലുടനീളം സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നു,’ താഖി പറഞ്ഞു.
ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും വൈഫൈ സേവനം ഉപയോഗപ്പെടുത്താം. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ആദ്യ വിമാനം A320 2026 പകുതിയോടെ സര്‍വീസില്‍ പ്രവേശിക്കും. തുടര്‍ന്ന് ബാക്കിയുള്ള ഫ്‌ലൈറ്റുകളിലുടനീളം വൈഫൈ സിസ്റ്റം വ്യാപിപ്പിക്കും.









