മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സല്‍മാബാദ് റീജിയന്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സല്‍മാബാദ് മജ്മഉ തഅ ലീമില്‍ ഖുര്‍ആന്‍ മദ്രസ്സയില്‍ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഐസിഎഫ് സല്‍മാബാദ് റീജിയന്‍ പ്രസിഡന്റ് അബ്ദു റഹീം സഖാഫി വരവൂര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ദേശീയ ഗാനാലാപനം, മധുരവിതരണം എന്നിവ നടന്നു. അദ്ധ്യാപകരായ ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ലിയാര്‍ വെള്ളൂര്‍, സഹീര്‍ ഫാളിലി എന്നിവര്‍ നേതൃത്വം നല്‍കി.









