മനാമ: മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും പ്രമുഖ കൊമേഴ്‌സ്യൽ കിച്ചൺ, ബേക്കറി, ലോൺട്രി സൊല്യൂഷൻ ദാതാക്കളായ പാരാമൗണ്ട് ഗ്രൂപ്പ് (Paramount Group), ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടൂബ്ലിയിലെ ഷോറൂം അത്യാധുനിക സൗകര്യങ്ങളോടെ പുനഃക്രമീകരിച്ചു. വിപുലീകരണത്തോടനുബന്ധിച്ച് ലോകപ്രശസ്ത ജർമ്മൻ ബ്രാൻഡായ ‘റേഷണൽ’ (RATIONAL)-ുമായി സഹകരിച്ച് സംഘടിപ്പിച്ച ലൈവ് കുക്കിംഗ് ഡെമോൺസ്‌ട്രേഷൻ ശ്രദ്ധേയമായി.

ടൂബ്ലിയിലെ പുതുക്കിയ ഷോറൂമിൽ സജ്ജീകരിച്ച ലൈവ് ഡെമോ കിച്ചണിലായിരുന്നു പരിപാടി. റേഷണൽ കിച്ചൺ വിദഗ്ധൻ ഷെഫ് ഐമാൻ നേതൃത്വം നൽകിയ ചടങ്ങിൽ ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. അത്യാധുനിക പാചക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഗുണനിലവാരം ചോർന്നുപോകാതെ എങ്ങനെ അടുക്കളയിലെ ജോലിഭാരവും സമയവും ലാഭിക്കാമെന്ന് ഷെഫ് ഐമാൻ തത്സമയം വിശദീകരിച്ചു. പാരാമൗണ്ട് ഗ്രൂപ്പിന്റെ ഈ പുതിയ ലൈവ് കിച്ചൺ സംവിധാനം ബഹ്‌റൈനിലെ സംരംഭകർക്കും കിച്ചൺ ഓപ്പറേറ്റർമാർക്കും പുതിയ സാങ്കേതികവിദ്യകൾ നേരിട്ട് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.

37 വർഷത്തെ വിശ്വസ്ത പാരമ്പര്യം 1988-ൽ യുഎഇയിൽ പ്രവർത്തനം ആരംഭിച്ച പാരാമൗണ്ട് ഗ്രൂപ്പിന് ഇന്ന് ബഹ്‌റൈൻ കൂടാതെ യുഎഇ, ഖത്തർ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. ലോകമെമ്പാടുമുള്ള ഇരുനൂറിലധികം പ്രമുഖ ബ്രാൻഡുകളുടെ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം കിച്ചൺ പ്ലാനിംഗ്, ഡിസൈൻ, ഇൻസ്റ്റാളേഷൻ, വിൽപനാനന്തര സേവനങ്ങൾ (After-sales Service) എന്നിവയും കമ്പനി നേരിട്ട് നൽകുന്നു. യുഎഇയിലും ഖത്തറിലുമുള്ള സ്വന്തം സ്റ്റെയിൻലെസ് സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റുകൾ വഴി ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗുണമേന്മയുള്ള ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നു എന്നതും പാരാമൗണ്ടിന്റെ പ്രത്യേകതയാണ്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി ഏറ്റവും പുതിയ സൊല്യൂഷനുകൾ ബഹ്‌റൈനിൽ എത്തിക്കുന്നതിൽ പാരാമൗണ്ട് പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാരാമൗണ്ട് കിച്ചൺ എക്യുപ്‌മെന്റ് ട്രേഡിംഗ് W.L.L ബിൽഡിംഗ് 91, റോഡ് 13, ബ്ലോക്ക് 711, ടൂബ്ലി, ബഹ്‌റൈൻ.
ഫോൺ: +973 3567 1188
വെബ്സൈറ്റ്: www.paramountme.com









