മനാമ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷവും മധുര വിതരണവും സംഘടിപ്പിച്ചു. പ്രദേശവാസികള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ മധുരം വിതരണം ചെയ്തുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ മഹത്ത്വം ഓര്‍മിപ്പിച്ചു.
കെപിഎ സല്‍മാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമന്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി അനൂപ് സ്വാഗതം പറഞ്ഞു. കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ലിനീഷ് പി ആചാരി, സജീവ് ആയൂര്‍, ജോസ് മാങ്ങാട്, മജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് സുഭാഷ് കെഎസ് ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ട്രെഷറര്‍ അബ്ദുള്‍ സലീം നന്ദി പറഞ്ഞ് ചടങ്ങിന് സമാപനം കുറിച്ചു. കെപിഎ സല്‍മാബാദ് ഏരിയ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, സെക്രട്ടേറിയറ്റ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു. ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.









