മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ മനാമ കെ സിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ യോഗത്തില്‍ തണല്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അബ്ദുല്‍ മജീദ് തെരുവത്ത്, റഷീദ് മാഹി, ഒകെ കാസ്സിം, ഷെബീര്‍ മാഹി എന്നിവര്‍ സംസാരിച്ചു.
തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പുതിയ ഭരണ സമിതിയിലേക്കുള്ള സാരഥികളെ നിശ്ചയിക്കാനുള്ള പൊതു യോഗം അടുത്ത വെള്ളിയാഴ്ച്ച (ഫെബ്രുവരി 6) ഉച്ചക്ക് ഒരു മണിക്ക് മനാമ കെ സിറ്റി ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ തണലിന്റെ പ്രവര്‍ത്തനങ്ങളുടെ സജീവതയെക്കുറിച്ച് സൗത്ത് സോണ്‍ പ്രസിഡന്റ് ഷിബു പത്തനം തിട്ട, മണിക്കുട്ടന്‍, ജമാല്‍ കുറ്റിക്കാട്ടില്‍, നവാസ് കുണ്ടറ, ഷംസുദീന്‍ വിപി എന്നിവര്‍ വിശദീകരിച്ചു.
അനില്‍ കുമാര്‍, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, മനോജ് വടകര, ഹരീന്ദ്രന്‍ ഓര്‍ക്കാട്ടേരി, ഹുസ്സൈന്‍ വയനാട്, സുബൈര്‍ അത്തോളി, റഫീഖ് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.









