മനാമ: കേരള ബജറ്റ് പ്രവാസികള്‍ക്ക് ഒരു നേട്ടവും നല്‍കുന്നില്ലെന്ന് ലീഡര്‍ കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ ജിസിസി കോഡിനേറ്റര്‍ ബഷീര്‍ അമ്പലായി. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ പര്യടനം നടത്തി വലിയ രീതിയില്‍ കച്ചവട ലാഭമുറപ്പിക്കാന്‍ വേണ്ടി മാത്രം വരികയും ഭൂരിപക്ഷ നിത്യ വരുമാനക്കാരെ വഞ്ചിക്കുകയും ചെയ്ത ബജറ്റ് അവതരണമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാന്‍ പോവുന്ന വന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ നോക്കുന്ന സര്‍ക്കാറിന് ഒന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









