small icons
small icons

‘ഹെൽത്ത് ടൂറിസം വിസ’ അവതരിപ്പിക്കാനൊരുങ്ങി ബഹ്‌റൈൻ; ചികിൽസയ്ക്കായി എത്തുന്നവർക്ക് പ്രത്യേക വിസയും സുതാര്യമായ സേവനങ്ങളും

bahrain

മനാമ: ആരോഗ്യ മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയമനിർമ്മാണവുമായി ബഹ്‌റൈൻ ശൂറ കൗൺസിൽ. ചികിൽസയ്ക്കായി വിദേശത്ത് നിന്ന് എത്തുന്നവർക്ക് പ്രത്യേക ‘ഹെൽത്ത് ടൂറിസം വിസ’ അനുവദിക്കുന്നതും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതും ഉൾപ്പെടുന്ന കരട് നിയമമാണ് പരിഗണനയിലുള്ളത്.

കരട് നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:

  • പ്രത്യേക വിസ: ചികിൽസ, രോഗനിർണ്ണയം, നഴ്സിംഗ് കെയർ, ഡയറ്ററി പ്രോഗ്രാമുകൾ തുടങ്ങിയ ആരോഗ്യ സേവനങ്ങൾക്കായി ബഹ്‌റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി ഹെൽത്ത് ടൂറിസം വിസ അനുവദിക്കും.

  • സുതാര്യമായ നിരക്ക്: ആരോഗ്യ സേവന ദാതാക്കൾ (ആശുപത്രികൾ) അവരുടെ ചികിത്സാ നിരക്കുകൾ പരസ്യപ്പെടുത്തണം. രോഗികൾക്ക് നൽകുന്ന ബില്ലുകളിൽ ഓരോ സേവനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തണം .

  • രോഗികൾക്കുള്ള വിവരങ്ങൾ: വിദേശത്തുനിന്നുള്ള രോഗികൾ എത്തുന്നതിന് മുമ്പ് തന്നെ അവർക്ക് നൽകേണ്ട ചികിത്സ, അതിന്റെ ചിലവ്, ചികിത്സയുമായി ബന്ധപ്പെട്ട റിസ്കുകൾ, പ്രതീക്ഷിക്കുന്ന ഫലം എന്നിവ സംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് നൽകിയിരിക്കണം.

  • ദേശീയ സമിതി: ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ദേശീയ സമിതി രൂപീകരിക്കും. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ആയിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക.

ഡോ. ജമീല അൽ സൽമാൻ, ഡോ. ജിഹാദ് അൽ ഫദൽ തുടങ്ങി അഞ്ച് ശൂറ കൗൺസിൽ അംഗങ്ങളാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പുറമെ ലബോറട്ടറി പരിശോധനകൾ, ഫാർമസി സേവനങ്ങൾ എന്നിവയും ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ബഹ്‌റൈനെ മേഖലയിലെ പ്രധാന ചികിൽസാ കേന്ദ്രമായി ഉയർത്താൻ ഈ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!