മനാമ: ജീവകാരുണ്യ രംഗത്ത് സജീവമായ ബഹ്‌റൈൻ തണൽ സൗത്ത് സോണിന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെഗായ ബി.എം.സി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം, സെന്റർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ:
-
പ്രസിഡന്റ്: മണിക്കുട്ടൻ ജി.
-
വൈസ് പ്രസിഡന്റുമാർ: ജേക്കബ് തേക്കുതോട്, ഷാജി മുതല.
-
സെക്രട്ടറി: സുരേഷ് പുത്തന്‍വിളയില്‍.
-
ജോയിന്റ് സെക്രട്ടറിമാർ: സിബി കുര്യൻ തോമസ്, മോബി കുര്യാക്കോസ്.
-
ട്രഷറർ: ഷമീർ സലിം കൊല്ലം.
-
ചീഫ് കോർഡിനേറ്റർ: ദീപക് തണൽ.
-
നാട്ടിലെ യൂണിറ്റ് കോർഡിനേഷൻ: സിബിൻ സലിം, സുഭാഷ് തോമസ് അങ്ങാടിക്കൽ.
-
കളക്ഷൻ കോർഡിനേറ്റർ: നവാസ് കുണ്ടറ.
-
മീഡിയ കോർഡിനേറ്റർ: അനസ് റഹീം.
രക്ഷാധികാരികൾ: നിസാർ കൊല്ലം, നൗഷാദ് മഞ്ഞപ്പാറ, സയ്യിദ് ഹനീഫ്.
എക്സിക്യൂട്ടീവ് മെമ്പർമാർ: ഇസ്മായിൽ, സക്കിർ, തോമസ് ഫിലിപ്പ്, രഞ്ജിത്ത് കുരുവിള, അൻവർ ശൂരനാട്, റജബ്, വിനീഷ്, സുമി ഷമീർ, ശ്രീജ ശ്രീധരൻ.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തണൽ സൗത്ത് സോണിന് കീഴിൽ വരുന്നത്. ഈ ജില്ലകളിലെ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. തണലുമായി ചേർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
📞 മണിക്കുട്ടൻ: 38899576 📞 സുരേഷ് പുത്തന്‍വിളയില്‍: 36377837 📞 ഷമീർ സലിം കൊല്ലം: 66367260









