small icons
small icons

2025 ല്‍ മുങ്ങിമരണ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത് 187 പേരെ

New Project (99)

മനാമ: കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ മുങ്ങിമരണ സാധ്യതയുള്ള അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത് 187 പേരെ. നീന്തലുകാര്‍, കയാക്കിംഗ് ചെയ്യുന്നവര്‍, ലൈഫ് ജാക്കറ്റുകള്‍ ധരിക്കാത്തവര്‍ തുടങ്ങിയവര്‍ അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

2016 ല്‍ സ്ഥാപിതമായ റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ ആണ് അപകടങ്ങളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സാമ ബേ, ബിലാജ് അല്‍ ജസായര്‍, സോളിമാര്‍ ബീച്ച്, അഡ്രസ് ബീച്ച് റിസോര്‍ട്ട് ബഹ്റൈന്‍, മറാസി ബീച്ച്, വിദ ബീച്ച് റിസോര്‍ട്ട് മറാസി അല്‍ ബഹ്റൈന്‍ എന്നീ ആറ് ബീച്ചുകളില്‍ സംഘടന ലൈഫ് ഗാര്‍ഡ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

”കഴിഞ്ഞ വര്‍ഷം ആറ് ബീച്ചുകളിലായി 364,862 സന്ദര്‍ശകരാണ് എത്തിയത്. ഇതില്‍ 20,259 പേര്‍ക്ക് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. 312 പ്രഥമശുശ്രൂഷാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 187 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി”, റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈന്‍ ജനറല്‍ മാനേജര്‍ സം റഹ്‌മാന്‍ പറഞ്ഞു.

ഈ ശ്രമങ്ങള്‍ക്കിടയിലും പൊതുജന അവബോധ കുറവും റിപ്പോര്‍ട്ടിംഗിന്റെ അഭാവവും കാരണം ബഹ്റൈനില്‍ മുങ്ങിമരണം ഗുരുതരമായ ഒരു ആശങ്കയായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ശരാശരി 16 നും 30 നും ഇടയില്‍ ആളുകള്‍ മുങ്ങിമരിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ നീന്തല്‍ക്കുളങ്ങളിലാണ് ഇത്തരം സംഭവങ്ങളില്‍ പലതും സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!