മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിദ്ദ് മദ്രസ്സയിൽ ദഅവ പ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ച സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദു ലത്വീഫ് മദനിയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
ഹിദ്ദ് മദ്രസ്സയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഫിറോസ് ഓസ്‌കാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഹിദ്ദ് സ്വാഗതം പറഞ്ഞു. അൽ മന്നാഇ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഹംസ റോയൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അൽ മന്നാഇ സെന്ററിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് ഈ പുതിയ സംരംഭം വലിയ മുതൽക്കൂട്ടാവുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.ടി. യഹ്യ പറഞ്ഞു. സജീർ ഓസ്‌കാർ, ഹനീഫ്, മൻസൂർ അലി, ജാഫർ, ഷഹബാസ് അബ്ദുള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അജ്മൽ തറയിൽ, ഫായിസ്, സുനീർ ഇബ്രാഹിം, ഷാഹിദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് മുഹമ്മദ് ഹംറാസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









