small icons
small icons

മയ്യഴിക്കാരുടെ കൂട്ടായ്മ ‘ഗോൾഡൻ ഹാൻഡ്‌സ്’ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Project (9)

മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ സജീവമായി പ്രവർത്തിക്കുന്ന മയ്യഴിക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. അദ്‌ലിയ സൂം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.

വി.സി. താഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലം സംഘടന നടത്തിയ പ്രവർത്തനങ്ങൾ തികച്ചും ആശാവഹമാണെന്നും ഇതിൽ ഓരോ അംഗങ്ങൾക്കും അഭിമാനിക്കാമെന്നും അധ്യക്ഷപ്രസംഗത്തിൽ വി.സി. താഹിർ വ്യക്തമാക്കി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓരോ മനുഷ്യന്റെയും ബാധ്യതയാണെന്നും അത് സഹജീവികളോട് കാണിക്കുന്ന ഔദാര്യമായി ആരും കരുതരുതെന്നും മുഖ്യപ്രഭാഷണം നടത്തിയ റഷീദ് മാഹി ഓർമ്മിപ്പിച്ചു. ഷബീർ മാഹി, അഫ്സൽ, ഹസീബ് അബ്ദു റഹ്മാൻ എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.

റിജാസ് റഷീദ്, റാഖിബ്, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ വി.പി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!