മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) അംഗവും റാസ് റുമാൻ ഖുദ്സ് പ്രസ്സ് ജീവനക്കാരനുമായ സലാമിന്റെ ‘സലാമിന്റെ സർഗ്ഗ രചനകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ഫസൽ ഹഖ് ബഹ്‌റൈൻ പുസ്തകം പ്രകാശനം ചെയ്തു. സംസം പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയത്.
തന്റെ ജീവിതാനുഭവങ്ങളിലൂടെയും പ്രവാസകാലത്തെ ഓർമ്മകളിലൂടെയുമുള്ള യാത്രയാണ് ഈ പുസ്തകമെന്നും വായനക്കാർക്ക് മികച്ച വായനാനുഭവം ഇത് സമ്മാനിക്കുമെന്നും സലാം പറഞ്ഞു. 1995-ൽ ബഹ്‌റൈനിലെത്തിയ അദ്ദേഹം, ജോലിയിലെ ഇടവേളകളിലും ഒഴിവുസമയങ്ങളിലുമാണ് രചനകൾ പൂർത്തിയാക്കിയത്. തന്റെ രചനകൾ പുസ്തക രൂപത്തിൽ വായനക്കാരിലേക്ക് എത്തുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
BKCK എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്, സാമൂഹിക പ്രവർത്തകൻ ഫൈസൽ ഇസ്മായിൽ എന്നിവരും കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും സംബന്ധിച്ചു.









