മനാമ: 20252026 സീസണിലെ കര്‍ഷക വിപണി ഒമ്പത് ആഴ്ച പിന്നിട്ടത് വന്‍ നേട്ടത്തോടെ. സീസണ്‍ തുടങ്ങി ഒമ്പത് ആഴ്ചകള്‍ കൊണ്ട് 212 ടണ്‍ പ്രാദേശിക പച്ചക്കറികളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 104 വ്യത്യസ്ത വിള ഇനങ്ങളാണ് വിപണിയിലുള്ളത്.
ഏറ്റവും കൂടുതല്‍ വിറ്റുപോയത് തക്കാളിയാണ്. 11,954 കിലോഗ്രാം ചെറി തക്കാളി (ചുവപ്പ്) രണ്ടാം സ്ഥാനത്തും, 9,525 കിലോഗ്രാം മത്തങ്ങ, 8,524 കിലോഗ്രാം വഴുതന, 8,355 കിലോഗ്രാം കോളിഫ്‌ളവര്‍ എന്നിവയാണ് കൂടുതലായി വില്‍പന നടത്തിയ മറ്റു പച്ചക്കറികള്‍. കൂടാതെ ചോളം, മിക്‌സഡ് ചെറി തക്കാളി, വെള്ളരി, വൈന്‍ തക്കാളി, ബീറ്റ്‌റൂട്ട് എന്നിവയ്ക്കും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലായിരുന്നു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കിക്കൊണ്ട് പ്രാദേശിക കാര്‍ഷിക ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിനും വിപണിയില്‍ ബഹ്റൈന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന സംരംഭമാണ് കര്‍ഷക വിപണി.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റും (എന്‍ഐഎഡി) തമ്മിലുള്ള പങ്കാളിത്തത്തിലൂടെ, എസ്ടിസി ബഹ്റൈന്‍, ബാപ്കോ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ മേഖലയുടെ പിന്തുണയോടെ, കാര്‍ഷിക മേഖലയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംയോജിത മാതൃകയിലാണ് കര്‍ഷക വിപണി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.









