മനാമ: താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധനകള്‍ തുടരുന്നു. ജനുവരി 25 മുതല്‍ 31 വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 1,549 പരിശോധനകളില്‍ നിയമവിരുദ്ധമായി ജോലി ചെയ്ത 17 പേരേ പിടികൂടി. 146 പേരെ നാടുകടത്തുകയും ചെയ്തു.
1,513 കടകളിലും സ്ഥാപനങ്ങളിലും നേരിട്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ചേര്‍ന്ന് 36 സംയുക്ത പരിശോധനകളും നടത്തി. ആഭ്യന്തര മന്ത്രാലയം, വിവിധ പൊലീസ് ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, വാണിജ്യ വ്യവസായ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ടൂറിസം അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് പരിശോധനകളില്‍ പങ്കെടുത്തത്.









