മനാമ: വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ വിറ്റ് നിരവധി സ്വര്‍ണ്ണക്കടകളെ കബളിപ്പിക്കാന്‍ ശ്രമിച്ച 39 കാരനായ ഏഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റാണ് യുവാവിനെ അറസ്റ്റ് ചെയ്തതതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ നടപടി സ്വീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു. അന്വേഷണങ്ങളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണക്കട്ടികള്‍ വ്യാജമാണെന്ന് പിന്നീട് പരിശോധനകളില്‍ സ്ഥിരീകരിച്ചു. കേസില്‍ നിലവില്‍ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണ്.









