small icons
small icons

നൈജറിലെ ഭീകരാക്രമണം; ബഹ്റൈന്‍ അപലപിച്ചു

New Project - 2026-02-05T221004.787

മനാമ: നൈജര്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ നിയാമിയിലെ ഡിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ബഹ്റൈന്‍. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു.

സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും സാധാരണക്കാരെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും നിരസിക്കുന്നതില്‍ ബഹ്റൈന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

നൈജര്‍ റിപ്പബ്ലിക്കിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും രാജ്യം ആശംസിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!