മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജീവകാരുണ്യ-സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ’ (TMWA) ബഹ്‌റൈൻ ചാപ്റ്റർ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ കെ സിറ്റി ഹാളിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
പ്രധാന ഭാരവാഹികൾ: അസോസിയേഷൻ പ്രസിഡന്റായി വി.പി. അബ്ദു റസാഖിനെയും ജനറൽ സെക്രട്ടറിയായി അബ്ദു റഹ്മാൻ പാലിക്കണ്ടിയെയും തിരഞ്ഞെടുത്തു. ടി.സി.എ. മുസ്തഫയാണ് ട്രഷറർ. പി.എം.സി. മൊയ്‌ദു ഹാജിയെ ഓവർസീസ് കോഓർഡിനേറ്റർ ആയി യോഗം നിയോഗിച്ചു.
മറ്റ് ഭാരവാഹികൾ:
-
വൈസ് പ്രസിഡന്റുമാർ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി, എം.എം. രിസാലുദ്ദീൻ.
-
ജോയിന്റ് സെക്രട്ടറിമാർ: ടി.കെ. അഷ്‌റഫ്, മുഹമ്മദ് സാദിഖ്, എം. എം. റൻഷിദ്.
-
മെമ്പർഷിപ്പ് സെക്രട്ടറി: സി.കെ. ഹാരിസ്.
-
സക്കാത്ത് കൺവീനർ: നിസാർ ഉസ്മാൻ.
-
അസിസ്റ്റന്റ് ട്രഷറർ: മുഹമ്മദ് ഹിഷാം.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഇർഷാദ് ബംഗ്ലാവിൽ, ഷിറാസ് അബ്ദു റസാഖ്, മുഹമ്മദ് ഷഹബാസ്, ഡോ. ദിയൂഫ് അലി, ഡോ. മുഹമ്മദ് റിസ്‌വാൻ, മുനാസിം മുസ്തഫ, അബ്ദു ലത്വീഫ് അലിയമ്പത്ത് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
യോഗത്തിൽ സജ്ജാദ് ബിൻ അബ്ദു റസാഖ് ഉൽബോധന പ്രഭാഷണം നടത്തി. റഷീദ് മാഹി ചടങ്ങുകൾ നിയന്ത്രിക്കുകയും നിസാർ ഉസ്മാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തലശ്ശേരി നിവാസികളുടെ ബഹ്‌റൈനിലെ പ്രമുഖ കൂട്ടായ്മയായ TMWA വരും വർഷങ്ങളിൽ കൂടുതൽ ജീവകാരുണ്യ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.









