മനാമ: ബുസൈതീന്‍ പ്രവേശന കവാടത്തിന് സമീപം റിയ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തില്‍ 20 വയസ്സുകാരന്‍ മരിച്ചു. മുന്നിലുള്ള വാഹനത്തെ സുരക്ഷിതമല്ലാത്ത രീതിയില്‍ മറികടക്കാന്‍ ശ്രമിക്കവേ യുവാവ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് യുവാവിന്റെ വാഹനം അപകടത്തില്‍പെട്ടത്. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടം നടന്ന ഉടനെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ട്രാഫിക് പട്രോളിംഗ്, പോലീസ് യൂണിറ്റുകള്‍, സിവില്‍ ഡിഫന്‍സ്, നാഷണല്‍ ആംബുലന്‍സ് സര്‍വീസുകള്‍ സ്ഥലത്തെത്തി. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.









