small icons
small icons

സിഞ്ചിലെ മെഡിക്കൽ സെന്ററിൽ മോഷണം: 5,000 ദിനാറിലധികം കവർന്ന പ്രതി പിടിയിൽ

New Project

മനാമ: സിഞ്ച് മേഖലയിലെ മെഡിക്കൽ സെന്ററിൽനിന്ന് വൻതുക മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. 39 വയസ്സുകാരനായ യുവാവിനെയാണ് ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ സെന്ററിൽനിന്ന് 5,000 ബഹ്‌റൈൻ ദിനാറിലധികം ആണ് ഇയാൾ കവർന്നത്.

മോഷണം സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു. സ്ഥലത്തുനിന്നുള്ള തെളിവുകൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ നീക്കത്തിൽ ഇയാളെ പോലീസ് വലയിലാക്കുകയായിരുന്നു.

പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!