മനാമ: ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും പ്രതിരോധ മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 12, വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ രാത്രി 9 മണി വരെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക.
വനിതകൾക്കായി പ്രത്യേക സെഷൻ: സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഈ ക്യാമ്പിൽ ഗൈനക്കോളജി, ഡയറ്റ്/ന്യൂട്രിഷൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ ഉണ്ടായിരിക്കും. ഗർഭാവസ്ഥയ്ക്ക് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആധുനിക ജീവിതശൈലിയിൽ ഓരോ പ്രായത്തിലുമുള്ള സ്ത്രീകൾ പിന്തുടരേണ്ട ഭക്ഷണക്രമം, വ്യായാമം എന്നിവയെക്കുറിച്ച് ഈ സെഷനിൽ വിശദീകരിക്കും.
സൗജന്യ പരിശോധനകൾ: ക്യാമ്പിൽ എത്തുന്നവർക്കായി താഴെ പറയുന്ന പരിശോധനകൾ പൂർണ്ണമായും സൗജന്യമായിരിക്കും:
-
ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ
-
ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾ
-
ബി.എം.ഐ (BMI) അസ്സസ്‌മെന്റ്
-
യൂറിക് ആസിഡ്, കൊളസ്‌ട്രോൾ പരിശോധനകൾ
കൂടാതെ, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 5 ദിനാർ വിലയുള്ള ദന്തപരിശോധന കൂപ്പണും മെഡിക്കൽ പ്രിവിലേജ് കാർഡും വിതരണം ചെയ്യും.
രജിസ്‌ട്രേഷൻ: ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്: 👉 https://forms.gle/AneBy3CPQ5kht7Fn6
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 38106009 / 34436844 / 36725623









