small icons
small icons

വീടുകള്‍ പങ്കിടുന്ന എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേക വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

New Project - 2026-02-07T211629.245

മനാമ: വീടുകള്‍ പങ്കിടുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക വൈദ്യുതി മീറ്ററുകള്‍ വേണമെന്ന ആവശ്യവുമായി എംപിമാര്‍. ഒരു വീട്ടില്‍ വ്യത്യസ്ത ഭാഗങ്ങള്‍ പങ്കിടുന്ന ഓരോ കുടുംബത്തിനും പ്രത്യേക വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാണ് എംപിമാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.

എംപിമാരായ അബ്ദുല്‍ഹകീം അല്‍ ഷെനോ, ബദര്‍ അല്‍ തമീമി, ഹമദ് അല്‍ ദോയ്, അബ്ദുല്‍വാഹിദ് ഖരാത്ത, ഹസ്സന്‍ ഇബ്രാഹിം എന്നിവരാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. വൈദ്യുതി ഉപയോഗം ഒരുമിച്ച് ചേര്‍ക്കുന്നത് പലപ്പോഴും വീടുകളെ ഉയര്‍ന്ന താരിഫുകളിലേക്ക് തള്ളിവിടുന്നുവെന്നും അതിന്റെ ഫലമായി ഓരോ കുടുംബത്തിന്റെയും യഥാര്‍ത്ഥ ഉപഭോഗം എത്രയെന്നു അറിയാതെ ബില്ലുകള്‍ നല്‍കേണ്ടി വരികയാണെന്നും എംപിമാര്‍ പറഞ്ഞു.

താഴ്ന്നതും ഇടത്തരം വരുമാനക്കാരുമായവരും വിരമിച്ചവരും ആയ കുടുംബങ്ങള്‍ ആണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് നേരിട്ടുള്ള അധിക ചെലവുകള്‍ വരുത്താത്ത ഭരണപരമായ നടപടിയായി ഈ നിര്‍ദേശം പരിഗണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!