small icons
small icons

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി: പുതുപ്പള്ളിയെ വീഴ്ത്തി മണർകാട് ജേതാക്കൾ

New Project (3)

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (BKNBf) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ മണർകാട് ടീമിന് കിരീടം. ന്യൂ സിഞ്ച് മൈതാനിയിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തിയാണ് മണർകാട് ചാമ്പ്യന്മാരായത്.

വ്യക്തിഗത പുരസ്കാരങ്ങൾ: ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ചടങ്ങിൽ ആദരിച്ചു:

  • മികച്ച താരം (മാൻ ഓഫ് ദി ടൂർണമെന്റ്): മണിക്കുട്ടൻ (പുതുപ്പള്ളി)

  • മികച്ച പിടുത്തക്കാരൻ: ലിബു (മണർകാട്)

  • മികച്ച കൈവെട്ടുകാരൻ: റിന്റോ (മണർകാട്)

  • മികച്ച കാലടിക്കാരൻ & ഫൈനലിലെ താരം: ബിനു (മണർകാട്)

  • നവാഗത പ്രതിഭ: മണിക്കുട്ടൻ (പുതുപ്പള്ളി)

സമാപന സമ്മേളനം: ബി.കെ.എൻ.ബി.എഫ് രക്ഷാധികാരി റെജി കുരുവിള അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ, ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

സെന്റ് പീറ്റേഴ്‌സ് ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ബഹ്‌റൈൻ പ്രതിഭ പ്രതിനിധികളായ സനൽ കുമാർ, ദിനേഷ്, ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് സാജൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റോബിൻ എബ്രഹാം സ്വാഗതവും ബി.കെ.എൻ.ബി.എഫ് സെക്രട്ടറി ശ്രീരാജ് സി.പി. നന്ദിയും രേഖപ്പെടുത്തി. പ്രവാസലോകത്ത് നാടൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം മത്സരങ്ങൾ വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!