small icons
small icons

പ്രവാസികൾക്ക് സാന്ത്വനമായി പ്രവാസി വെൽഫെയർ മീറ്റ് യുവർ ഡോക്ടർ ഹെൽത് ഇനിഷ്യേറ്റീവ്

New Project (7)
മനാമ: പ്രവാസി വെൽഫെയറിൻ്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്‌ഷ്യം വെച്ച് സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്റ്റർ കൺസൾട്ടേഷൻ ക്യാമ്പ് നൂറുക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനത്തിന്റെ പുതു വഴിയായി. സിഞ്ചിലുള്ള  പ്രവാസി സെന്ററിൽ സംഘടിപ്പിച്ച സൗജന്യ ഹെൽത് ഇനിഷ്യേറ്റീവിൽ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ഡെന്റൽ, ഇ.എൻ.ടി.,ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനം നൽകി. ഡോ. അനൂപ് അബ്ദുല്ല, ഡോ. ജൈസ് ജോയ്, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജാസ്മിൻ മൊയ്ദു, ഡോ. ഷഹീർ ഇബ്രാഹിം, ഡോ. നിതാ ഫെലിക്സ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിർദേശങ്ങളും ആരോഗ്യ ബോധവത്കരണവും മരുന്നുകളും നൽകി.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, ഷിയാസ് യൂസുഫ്, മൊയ്തു തിരുവള്ളൂർ, മെഡ്കെയർ എക്സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുൽ, ആശിഷ്, അഫാൻ, ജിതിൻ ജേക്കബ്, അജ്മൽ എരഞ്ഞിക്കൽ, ഹരീഷ്, സുജ, അക്ഷയ്, ഹരീഷ് മുരളി, അഖിൽ, പ്രദീപ് പെരുമാൾ, ഹരീഷ് പിള്ള, ഇർഷാദ് കോട്ടയം, ജോയ് ആന്റണി, ഷാഹുൽ ഹമീദ് വെന്നിയൂർ, അബ്ദുല്ല കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്, അജ്മൽ ഹുസ്സൈൻ,അബ്ദുൽ ലത്തീഫ് കടമേരി, അബ്ദുൽ ഹക്കീം, യൂനുസ്, റിയാസ്, മഹമൂദ് മായൻ, മുഹമ്മദ് അമീൻ, മുഹമ്മദ് ഷമ്മാസ്, ബഷീർ പാലേരി, ജോഷി ജോസഫ്, ബെന്നി ഞെക്കാട്, അസ്‌ലം വേളം തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ എന്നിവരും ക്യാമ്പിന് നേതൃത്വം നല്കി.
പ്രവാസികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി പറഞ്ഞു. ഭാവിയിലും പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹിക  സേവന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അനസ് റഹീം, സുബൈർ എം എം, ദീപക് തണൽ, ഗഫൂർ മൂക്കുതല, ലത്തീഫ് കൊളീക്കൽ, ജാബിർ, സിറാജ് പള്ളിക്കര തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!