small icons
small icons

നിറഞ്ഞ സദസിൽ വീണ്ടും മഞ്ഞുമ്മൽ ബോയ്സും ഡിപ്ലോമറ്റും; ഇന്ത്യ-ബഹ്‌റൈൻ നയതന്ത്ര ബന്ധത്തിന്റെ 55-ാം വാർഷികാഘോഷങ്ങൾക്ക് സിനിമയുടെ നിറക്കൂട്ടേകി ഇന്ത്യൻ എംബസി

New Project (9)

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 55-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദാന മാളിലെ എപിക്‌സ് സിനിമാസിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ചലച്ചിത്ര മേള സംഘടിപ്പിച്ചു. ഫെബ്രുവരി 7-ന് നടന്ന മേളയിൽ പ്രശസ്ത ഇന്ത്യൻ ചിത്രങ്ങളായ ‘ദ ഡിപ്ലോമാറ്റ്’ (ഹിന്ദി), ‘മഞ്ഞുമ്മൽ ബോയ്‌സ്’ (മലയാളം) എന്നിവയാണ് പ്രദർശിപ്പിച്ചത്. ഭാരത സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഡി.സി.ഡി.എഫ്.സി (DCDFC) പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദർശനം ഒരുക്കിയത്.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ടൂറിസം മന്ത്രാലയം ഉപദേശകൻ ഡോ. അലി ഹസൻ ഫൊളാദ്, സെറൻഡിപിറ്റി ചെയർമാൻ യൂസഫ് സലാഹുദ്ദീൻ എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സ്വദേശികളും ഇന്ത്യൻ പ്രവാസികളും ഉൾപ്പെടെ മുന്നൂറോളം അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ഓഡിറ്റോറിയങ്ങളിലായി നടന്ന പ്രദർശനങ്ങൾ പൂർണ്ണമായും നിറഞ്ഞ സദസ്സിലായിരുന്നു നടന്നത്.

ഇന്ത്യയുടെ വൈവിധ്യമാർന്ന ചലച്ചിത്ര സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും ജനകീയവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഈ മേള വലിയ പങ്ക് വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!