small icons
small icons

ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമുചിതമായ യാത്രയയപ്പ്; ‘ഓറിയ 2026’ ശ്രദ്ധേയമായി

New Project (10)

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി വർണ്ണാഭമായ വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു. സ്കൂളിലെ തങ്ങളുടെ 14 വർഷം നീണ്ട അവിസ്മരണീയമായ വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാക്കി ഉന്നത പഠനത്തിലേക്ക് ചുവടുവെക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ പരിപാടിക്ക് ‘ഓറിയ 2026’ എന്നാണ് പേരിട്ടിരുന്നത്. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പഠനം പൂർത്തിയാക്കിയതിനാൽ ഈ ബാച്ചിനെ ‘പ്ലാറ്റിനം ജൂബിലി ബാച്ച്’ എന്ന് വിശേഷിപ്പിച്ചു.

ദേശീയ ഗാനത്തോടെയും പ്രാർത്ഥനയോടെയും ആരംഭിച്ച ചടങ്ങിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സംബന്ധിച്ചു. സ്കൂൾ പകർന്നുനൽകിയ മൂല്യങ്ങളും അച്ചടക്കവും ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കണമെന്ന് ചെയർമാൻ തന്റെ പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

 സ്കൂൾ ഹെഡ് ബോയ് ജോയൽ ജോർജ് ജോഗിയും ഹെഡ് ഗേൾ മീനാക്ഷി മധു ദീപ്തിയും ചേർന്ന് കേക്ക് മുറിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ച വെസ്റ്റേൺ ബാൻഡ് പ്രകടനവും സിനിമാറ്റിക് ഡാൻസും ചടങ്ങിന് മാറ്റുകൂട്ടി. മികച്ച കലാകാരൻ, മികച്ച സംഗീതജ്ഞൻ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പ്രത്യേക അവാർഡുകൾ സമ്മാനിച്ചു. അധ്യാപകരുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ തിരിച്ചറിയുന്ന രസകരമായ ഗെയിമും വിദ്യാർത്ഥികൾ തന്നെ എഡിറ്റ് ചെയ്ത വീഡിയോ പ്രദർശനവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അസി. ഹെഡ് ഗേൾ അൻവിത വി.വി സ്വാഗതവും അസി. ഹെഡ് ബോയ് ആരോൺ ജോഷ് തോമസ് നന്ദിയും പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ ജോയൽ ഷൈജു, ഇവാന റേച്ചൽ ബിനു, ഇഷിത, ശ്രാവണ, ആര്യൻ, യാസ്മിൻ, റിവ, അഭിനവ്, ഇഷാൻ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!