മനാമ: ബി ഡി 200,000 വിലവരുന്ന ഹാഷിഷും ഷാബുവും കൈവശം വച്ചിരുന്നുവെന്ന് സംശയിക്കുന്ന ബഹ്‌റൈനിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ ബുധനാഴ്ചയാണ് അറസ്റ്റ് പ്രഖ്യാപിച്ചത്. കേസിനെക്കുറിച്ച് മയക്കുമരുന്ന് വിരുദ്ധ പോലീസിന് വിവരം ലഭിക്കുകയും അന്വേഷണത്തിൽ സംശയമുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും പണവും പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് സമർപ്പിക്കും.