small icons
small icons

ജുഫൈറിലെ തിരക്കേറിയ ജംഗ്ഷനില്‍ മുഖംമൂടി ധരിച്ച് റോളര്‍ബ്ലേഡിംഗ്

New Project

മനാമ: ജുഫൈറിലെ തിരക്കേറിയ ജംഗ്ഷനില്‍ റോളര്‍ബ്ലേഡിംഗ് നടത്തുന്ന മുഖമൂടി ധരിച്ച ഒരാളുടെ വീഡിയോ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഖമൂടിക്കാരന്റെ പ്രവര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനമോടിക്കുന്നവരെയും കാല്‍നടയാത്രക്കാരെയും ഭീതിയിലാഴ്ത്തുകയും ചെയ്തു.

വാഹനങ്ങള്‍ക്കും ട്രാഫിക് ലൈറ്റുകള്‍ക്കും ഇടയില്‍ അയാള്‍ റോളര്‍ബ്ലേഡിംഗ് നടത്തുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും പൊതുനിരത്തുകളില്‍ അശ്രദ്ധമായി പെരുമാറുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നല്‍കണമെന്നും നിരവധിപേര്‍ ആവശ്യപ്പെട്ടു. സംഭവം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!