small icons
small icons

നിയമലംഘകരെ കണ്ടെത്താന്‍ 1,596 പരിശോധനകള്‍ കൂടി; 18 പേര്‍ അറസ്റ്റില്‍

illegal workers

മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഫെബ്രുവരി 1 മുതല്‍ 7 വരെ നടത്തിയ പരിശോധനാ കാമ്പെയ്നുകളില്‍ 18 നിയമലംഘകരായ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 93 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 1,596 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളുമാണ് എംഎംആര്‍എ നടത്തിയത്.

എല്ലാ ഗവര്‍ണറേറ്റുകളിലുമായി 1,559 പരിശോധനാ സന്ദര്‍ശനങ്ങളും 37 സംയുക്ത പരിശോധനാ കാമ്പെയ്നുകളുമാണ് എല്‍എംആര്‍എ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 15, മുഹറഖ് ഗവര്‍ണറേറ്റില്‍ 8, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ 7, സതേണ്‍ ഗവര്‍ണറേറ്റില്‍ 7 എന്നിങ്ങനെ 37 കാമ്പെയ്നുകളാണ് നടത്തിയത്.

നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ്, ഗവര്‍ണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് സെന്റന്‍സിംഗ് ജനറല്‍ ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയാണ് കാമ്പെയ്നുകളില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!