small icons
small icons

ഐ.സി.എഫ് ‘പ്രകാശതീരം’; ഖുർആൻ പ്രഭാഷണത്തിന് വെള്ളിയാഴ്ച തുടക്കമാവും

New Project (6)

മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് ഫെബ്രുവരി 13 (വെള്ളി) രാത്രി എട്ട് മണിക്ക് തുടക്കമാകും. വെളളി, ശനി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണം നടത്തും.

ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

‘റമളാൻ വിശുദ്ധിയുടെ മാസം’ എന്ന പ്രമേയത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠന പാരായണ മത്സരമായ തിലാവയിൽ ബഹ്റൈനിലെ 11 മദ്രസ്സകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും .റമളാൻ മുന്നൊരുക്കം,, ഖുർആൻ പ്രഭാഷണം, ഇഫ്താർ സംഗമങ്ങൾ, സക്കാത്ത് ഡ്രൈവ്, സ്റ്റുഡൻസ് ഇഫ്താർ, സൗഹൃദ സംഗമം, റിലീഫ് പ്രവർത്തനങ്ങൾ, ഈദ് സംഗമം, എന്നിവയ്ക്കൊപ്പം റിജിയൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികളും നടക്കും.

മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഖുർആൻ പ്രഭാഷണ പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവുമെന്നും ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!