മനാമ: പദവി ദുരുപയോഗം ചെയ്ത് വസ്ത്രങ്ങള്‍ മോഷ്ടിച്ച മൂന്നു പേര്‍ക്ക് മൂന്ന് വര്‍ഷം തടവും 500 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ച് ഹൈ ക്രിമിനല്‍ കോടതി. കണ്ടെടുത്ത എല്ലാ വസ്ത്രങ്ങളും അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതികളെ പരിശോധിക്കാന്‍ നിയോഗിച്ച ഷിപ്പ്മെന്റുകളില്‍ നിന്നാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറയുന്നു. അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളില്‍ നിന്നും മൊഴി എടുക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയിക്കുന്നവരെ ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









