മനാമ: മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. മിന സല്‍മാനിലേക്കുള്ള അല്‍ ഫത്തേ ഹൈവേയിലാണ് അപകടം നടന്നത്. മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്ന 44 വയസ്സുള്ള ആഫ്രിക്കന്‍ പൗരനാണ് മരണപ്പെട്ടത്. ബന്ധപ്പെട്ട അധികാരികള്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.









