small icons
small icons

ബഹ്റൈന്‍ കായിക ദിനം; സമുദ്ര കായിക വിനോദങ്ങളില്‍ പങ്കെടുത്ത് ഹമദ് രാജാവ്

New Project (11)

മനാമ: ബഹ്റൈന്‍ കായിക ദിനത്തോടനുബന്ധിച്ച് സമുദ്ര കായിക വിനോദങ്ങളില്‍ പങ്കെടുത്ത് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. കായിക വിനോദത്തെ ഒരു ജീവിതരീതിയായി പ്രോത്സാഹിപ്പിക്കുന്നത് അടയാളപ്പെടുത്തിതാണ് കായിക ദിനാചരണം സമാപിച്ചത്.

ദേശീയ കായിക ദിനത്തില്‍ സമുദ്ര കായിക വിനോദങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഹമദ് രാജാവ് സന്തോഷം പ്രകടിപ്പിച്ചു. സമുദ്രാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ വളരെക്കാലമായി പരമ്പരാഗതവും വ്യാപകമായി പരിശീലിക്കപ്പെടുന്നതുമായ ഒരു കായിക വിനോദമായി ബഹ്റൈനിലെ ജനങ്ങള്‍ കണക്കാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തുകളും മത്സ്യസമ്പത്തും ഉള്‍പ്പെടെ കായികം, ഉപജീവനമാര്‍ഗ്ഗം, ദേശീയ സമ്പദ്വ്യവസ്ഥ എന്നിവയെ പിന്തുണയ്ക്കുന്ന സമുദ്ര വിഭവങ്ങള്‍ സമൃദ്ധമായി ബഹ്റൈന്‍ ദ്വീപസമൂഹത്തില്‍ ഉണ്ടെന്ന് രാജാവ് പറഞ്ഞു. സമീപഭാവിയില്‍ ഈ വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതും വികസിപ്പിക്കുന്നതും നിക്ഷേപിക്കുന്നതും രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചക്ക് സഹായകമാകുമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!