മനാമ: ഐ.സി.എഫ് പ്രകാശതീരം പരിപാടിയിൽ ഖുർആൻ പ്രഭാഷണത്തിനായി ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്ര ക്ക് ബഹ്റൈൻ ഇന്റർ നാഷണൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി.
ഐ.സി എഫ് നാഷണൽ നേതാക്കളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, , ശമീർ പന്നൂർ, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബുദ്ധീൻ സിദ്ദീഖി, റഹീം സഖാഫി വരവൂർ, മുഹമ്മദ് ഹാജി,, അബ്ദുസമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
റമദാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടക്കുന്ന ഐ. സി എഫ് റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഇന്നും നാളെയുമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഖുർആൻ പ്രഭാഷണം രാത്രി എട്ടിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമാവും









