small icons
small icons

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ ചിൽഡ്രൻ ആൻഡ് മദേഴ്‌സ് വെൽഫെയർ സൊസൈറ്റിയുമായി കൂടിക്കാഴ്ച നടത്തി

New Project (18)

മനാമ: ബഹ്‌റൈനിലെ സജീവ വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, രാജ്യത്തെ പ്രമുഖ സാമൂഹിക സേവന സംഘടനയായ ചിൽഡ്രൻ ആൻഡ് മദേഴ്‌സ് വെൽഫെയർ സൊസൈറ്റിയുമായി തങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ചിൽഡ്രൻ ആൻഡ് മദേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഹെർ എക്സലൻസി ഷെയ്ഖ ഹിന്ദ് ബിൻത് സൽമാൻ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈനിലെ ചരിത്രപരമായ പാരമ്പര്യമുള്ള രണ്ട് സംഘടനകൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തങ്ങളുടെ എഴുപത്തിയഞ്ചാം വാർഷികം (പ്ലാറ്റിനം ജൂബിലി) ആഘോഷിക്കുന്ന വേളയിലാണ് ഐ.എൽ.എ ഈ സുപ്രധാന നീക്കം നടത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സഹകരണം വിലയിരുത്തിയ ഇരു വിഭാഗവും, വരാനിരിക്കുന്ന വർഷങ്ങളിലും സംയുക്തമായ സേവന പ്രവർത്തനങ്ങൾക്കും പിന്തുണയ്ക്കും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകളും കൈകോർക്കുന്നത് ബഹ്‌റൈനിലെ സാമൂഹിക മേഖലയിൽ പുതിയ ഉണർവ്വേകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!