മനാമ: വാലന്റൈന്‍സ് ദിനത്തില്‍ ബഹ്റൈനില്‍ ഒരു സംഘം കലാകാരന്മാര്‍ ചേര്‍ന്ന് ‘ഇത്ര ദൂരം’ എന്ന പേരില്‍ യു ട്യൂബില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. വേര്‍പിരിഞ്ഞ പ്രണയിതാക്കള്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ കഥയും സംവിധാനവും അച്ചു അരുണ്‍ രാജ് നിര്‍വ്വഹിച്ചു. കിരീടം ഉണ്ണി ഛായാഗ്രഹണവും സന്ദീപ് ചിത്രസംയോജനവും കൈകാര്യം ചെയ്തു. സൃഷ്ടിപരമായ പിന്തുണ ജെന്നിഫര്‍ ലാലി ജോണ്‍ & ആതിര, ശബ്ദ മിശ്രണം- നിഖില്‍ വടകര, പിആര്‍ഒ- മിഥുന്‍, സാങ്കേതിക സഹായം- പ്രേമം ശേഖര്‍, നന്ദു രഘുനാഥു, ഷാജഹാന്‍. അച്ചു അരുണ്‍ രാജ് & ഹര്‍ഷ ബാല എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
പ്രണയത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും, വേര്‍പിരിഞ്ഞ പ്രണയിതാക്കള്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹബന്ധവും തെളിയിക്കുന്നതുമാണ് ‘ഇത്ര ദൂരം’ എന്ന ഹ്രസ്വചിത്രം.









