small icons
small icons

പ്രവാസി വെൽഫെയർ റമദാൻ കനിവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

New Project (2)
മനാമ: പ്രവാസി വെൽഫെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം പ്രവാസി സെൻററിൽ നടന്ന റമദാൻ കനിവ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ റമദാൻ കനിവ് ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ  റമദാൻ കനിവ് കോഡിനേറ്റർമാരായ മൊയ്തു തിരുവള്ളൂർ, മുഹമ്മദ് അമീൻ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുകളുമാണ് പ്രവാസി വെൽഫെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.  പ്രവാസി വെൽഫെയർ വളണ്ടിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ എത്തിച്ച് നല്കുന്ന രീതിയിലാണ് റമദാൻ കനിവിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
സാഹോദര്യത്തിന്റെയും പങ്കിടലിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന റമദാൻ മാസത്തിൽ ആരും വിശപ്പോടെ നോമ്പ് നോൽക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി വെൽഫെയർ റമദാൻ കനിവ് സേവന പ്രവർത്തനം സംഘടിപ്പിക്കുന്നത് എന്ന് ബദറുദ്ദീൻ പൂവാർ പറഞ്ഞു. ബഹറൈനിലെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെയും സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ റമദാൻ കനിവ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.  പ്രവാസി വെൽഫെയർ റമദാൻ കനിവ് പദ്ധതിയുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂട്ടായ്മകൾക്കും ‪36710698 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ബദറുദ്ദീൻ പൂവാർ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!