small icons
small icons

തൊഴിലാളികൾക്ക് ആനന്ദമേകി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ‘ഓട്ടം ഫെസ്റ്റ് 2026’

New Project

മനാമ: ബഹ്‌റൈനിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ആദരവും ആനന്ദവും പകർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സംഘടിപ്പിച്ച ‘ഓട്ടം ഫെസ്റ്റ് 2026’ പ്രൗഢോജ്ജ്വലമായി സമാപിച്ചു. ‘വർക്കേഴ്സ് ഡേ’ ആഘോഷങ്ങളുടെ ഭാഗമായി മനാമയിലെ ഇന്ത്യൻ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ഈ വിപുലമായ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ നിന്നായി നാനൂറോളം തൊഴിലാളികളാണ് പങ്കെടുത്തത്. തൊഴിലാളികൾക്ക് മാനസികോല്ലാസം നൽകുന്നതിനൊപ്പം അവർക്കായി നിലവിലുള്ള വിവിധ കമ്മ്യൂണിറ്റി പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യവും ഈ ഫെസ്റ്റിനുണ്ടായിരുന്നു.

കായിക മത്സരങ്ങളോടെ ഉന്മേഷഭരിതമായ തുടക്കം കുറിച്ച സായാഹ്നത്തിൽ തൊഴിലാളികൾ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി. പ്രവാസലോകത്തെ കഠിനാധ്വാനികൾ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചപ്പോൾ അത് സദസ്സിന് പുതിയൊരു അനുഭവമായി മാറി. എൽ.എം.ആർ.എ (LMRA) പാർട്ണർഷിപ്പ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) പ്രോജക്ട് ഓഫീസർ നിഹാൽ എ.കെ.എൽ, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

ആഘോഷങ്ങൾക്കൊപ്പം തന്നെ തൊഴിലാളികൾക്ക് അത്യന്തം ഉപകാരപ്രദമായ ബോധവൽക്കരണ ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി നടന്നു. എൽ.എം.ആർ.എ സേവനങ്ങളെക്കുറിച്ചും തൊഴിലിടങ്ങളിലെ അവകാശ-ബാധ്യതകളെക്കുറിച്ചും ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി വിശദീകരിച്ചു. അഡ്വ. മാധവൻ കല്ലത്ത് തൊഴിൽ നിയമങ്ങളെക്കുറിച്ചും ഡോ. ബാബു രാമചന്ദ്രൻ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും തൊഴിലാളികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. ഫെബ്രുവരി മാസത്തിൽ ജന്മദിനമുള്ള തൊഴിലാളികളെ വേദിയിൽ ആദരിച്ചതും അവർക്കായി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം കേക്ക് മുറിച്ചതും പരിപാടിയുടെ ഹൃദ്യമായ നിമിഷമായി മാറി.

ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജാവേദ് പാഷ, ട്രഷറർ ഉദയ് ഷാൻബാഗ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചിന്നസ്വാമി നയിച്ച ‘ലാഫ്റ്റർ യോഗ’ സദസ്സിൽ ചിരിയും പോസിറ്റീവ് ഊർജ്ജവും നിറച്ചു. മത്സരവിജയികൾക്ക് മെഡലുകളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 32 ഇഞ്ച് സ്മാർട്ട് ടിവിയും സമ്മാനമായി നൽകി. പങ്കെടുത്ത എല്ലാവർക്കും സമ്മാനക്കിറ്റുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ഓട്ടം ഫെസ്റ്റ് കൺവീനർമാരായ കെ.ടി സലിം, പങ്കജ് മാലിക് എന്നിവർക്കൊപ്പം ഫൈസൽ മടപ്പള്ളി, ദേവദാസ്, ദിലീപ് ഭാട്ടിയ, നൗഷാദ്, രാജീവൻ, മുരളീകൃഷ്ണൻ, രാകേഷ് ശർമ്മ, ചെമ്പൻ ജലാൽ, സുനിൽ കുമാർ, മാത്യു ജോസഫ്, ദീപ്ശിഖ, അനു ജോസ്, കൽപ്പന പാട്ടീൽ, ശ്യാമള, സ്വപ്ന, രാജേശ്വരി, ഹേമലത സിംഗ് തുടങ്ങി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!