small icons
small icons

ബഹ്‌റൈൻ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം; ഫ്യൂജി ഫിലിമുമായി കൈകോർത്ത് അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ

New Project (2)

ദുബായ്/മനാമ: ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും പ്രശസ്ത ഇമേജിംഗ് സാങ്കേതികവിദ്യാ കമ്പനിയായ ഫ്യൂജി ഫിലിം മിഡിൽ ഈസ്റ്റും തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദുബായിൽ നടന്ന ‘വേൾഡ് ഹെൽത്ത് എക്‌സ്‌പോ 2026’-ൽ വെച്ചാണ് ഈ ചരിത്രപരമായ കരാർ ഒപ്പിട്ടത്. അൽ ഹിലാൽ ഗ്രൂപ്പിന്റെ പത്താമത്തെയും ഏറ്റവും പുതിയതുമായ ശാഖയായ ‘അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ’ അത്യാധുനിക റേഡിയോളജി, ഇമേജിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ഈ കരാറിന്റെ ഭാഗമായി, ജി.സി.സി മേഖലയിൽ തന്നെ ആദ്യമായി കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്യൂജി ഫിലിമിന്റെ എഷലോൺ സിനർജി (Echelon Synergy) 1.5T എം.ആർ.ഐ സിസ്റ്റം അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ സജ്ജീകരിക്കും. കൂടാതെ, അഡ്വാൻസ്ഡ് സി.ടി സ്‌കാനിംഗ് സാങ്കേതികവിദ്യ (Supria Whole-Body CT), ഹൈ-എൻഡ് ഡിജിറ്റൽ എക്‌സ്‌റേ സിസ്റ്റം, മൊബൈൽ എക്‌സ്‌റേ യൂണിറ്റ് എന്നിവയും ആശുപത്രിയിൽ സജ്ജമാക്കും. കുറഞ്ഞ അളവിലുള്ള വികിരണം (Low dose) ഉപയോഗിച്ച് അതീവ കൃത്യതയോടെ രോഗനിർണ്ണയം നടത്താൻ ഈ സംവിധാനങ്ങൾ സഹായിക്കും.

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരും ഫ്യൂജി ഫിലിമിനെ പ്രതിനിധീകരിച്ച് മെഡിക്കൽ ഡിവിഷൻ ജനറൽ മാനേജർ അറ്റ്‌സുഷി തതീഷി, ഡിവിഷൻ മാനേജർ മുഹമ്മദ് സുക്രാബ് എന്നിവരും കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.

പതിറ്റാണ്ടുകളായി ഇമേജിംഗ് രംഗത്തെ വിസ്മയമായ ഫ്യൂജി ഫിലിമുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ലോകോത്തര രോഗനിർണ്ണയ സാങ്കേതികവിദ്യകൾ ബഹ്‌റൈനിൽ എത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച ക്ലിനിക്കൽ ഫലങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുക എന്നത് തങ്ങളുടെ തന്ത്രപ്രധാനമായ നീക്കമാണെന്ന് ഡോ. ശരത് ചന്ദ്രൻ വ്യക്തമാക്കി.

അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിലെ ഈ പുതിയ സംവിധാനങ്ങൾ ബഹ്‌റൈനിലെയും ജി.സി.സിയിലെയും റേഡിയോളജി സേവനങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!