small icons
small icons

ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു

New Project (4)

മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ വാർഷിക ദിനം ആഘോഷിച്ചു. ‘ബന്ധൻ – ബഹ്‌റൈനെയും ഇന്ത്യയെയും ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലുള്ള പരിപാടി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക ഐക്യത്തെയും പങ്കിട്ട മൂല്യങ്ങളെയും മനോഹരമായി എടുത്തുകാണിച്ചു. പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും ടീം വർക്കിന്റെയും ഊർജ്ജസ്വലമായ പ്രദർശനമായിരുന്നു വാർഷിക ദിനം. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ പങ്കെടുത്തു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് വിദ്യാർത്ഥികളുടെ സമർപ്പണത്തിനും ഉത്സാഹഭരിതമായ പങ്കാളിത്തത്തിനും അവരെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിൽ പരിശ്രമം, അച്ചടക്കം, ടീം വർക്ക് എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അനുമോദന പ്രസംഗം നടത്തിയ അസി. സെക്രട്ടറി രഞ്ജിനി മോഹൻ ജൂനിയർ ക്യാമ്പസ് ടീമിന്റെ ശ്രദ്ധേയമായ പരിശ്രമങ്ങൾക്കും മികച്ച പ്രകടനങ്ങൾക്കും അവരെ അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അധ്യാപകരുടെയും മെന്റർമാരുടെയും സ്ഥിരമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും അവർ പ്രശംസിച്ചു. ജൂനിയർ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും അവരുടെ തുടർച്ചയായ പ്രോത്സാഹനം, സഹകരണം, പ്രതിബദ്ധത എന്നിവയ്ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

 

യുവ പഠിതാക്കളിൽ ആത്മവിശ്വാസം, സർഗ്ഗാത്മകത, സാംസ്കാരിക അവബോധം എന്നിവ വളർത്തുന്നതിൽ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. പരിപാടിയുടെ സാംസ്കാരിക വിഭാഗത്തിൽ പ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ആകർഷകമായ പ്രകടനങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. വർണ്ണാഭമായ വസ്ത്രങ്ങൾ, ആവിഷ്കാര ചലനങ്ങൾ, ഉജ്ജ്വലമായ അവതരണങ്ങൾ എന്നിവയിലൂടെ, കുരുന്നുകൾ പ്രേക്ഷകരെ ആകർഷിച്ചു. അവതാരകനായ ആയിഷ ഫാത്തിമ, ഹംദി അഹ്യാൻ കൂടക്കാടൻ, സാകേത് അനിൽകുമാർ, മരിയാനോ അലക്സ് രാജോയ്, ആയിഷ സെഹ്‌റ, ജോവാന മേരി ഷിജിൻ എന്നിവർ പരിപാടിയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കി. ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും ഹെഡ് ഗേൾ ലക്ഷിത രോഹിതും നടത്തിയ ഹൃദയംഗമമായ നന്ദിയോടെ ആഘോഷം അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!