small icons
small icons

ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം; മൈത്രി ബഹ്‌റൈൻ പ്രീ-റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

New Project (7)

മനാമ: വിശുദ്ധ റമദാനിന് മുന്നോടിയായി “ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം” എന്ന ശീർഷകത്തിൽ മൈത്രി ബഹ്‌റൈൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. സഗയ അൽഹിലാൽ പ്രീമിയർ മെഡിക്കൽ സെന്റർ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിന് ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ജോർജ് കെ. ആന്റണി നേതൃത്വം നൽകി.

ഉപവാസകാലത്തെ ശരിയായ ഭക്ഷണക്രമം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥയുള്ളവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ ക്ലാസ് എടുത്തു. തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സെമിനാറിന് നേതൃത്വം നൽകിയ ഡോ. ജോർജ് കെ. ആന്റണിയ്ക്ക് മൈത്രി ബഹ്‌റൈൻ ഉപഹാരം നൽകി ആദരിച്ചു.

മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ രക്ഷാധികാരി റഹീം ഇടകുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, സൽമാനുൽ ഫാരിസ്, അൻവർ നിലമ്പൂർ, കെ.പി.എ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു കോയിവിള, മെമ്പർഷിപ്പ് കൺവീനർ അബ്ദുൾ സലിം, ഹോസ്പിറ്റൽ ഹെഡ് പ്യാരിലാൽ, നവാസ് കുണ്ടറ, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ നേർന്നു.

ജോയിന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർഷിപ്പ് കൺവീനർമാരായ റജബുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാം തേവലക്കര, നിസാർ വടക്കുംതല, അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നൗഷാദ് തയ്യിൽ, സഹദ് സലീം, മുഹമ്മദ്‌ സിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!