small icons
small icons

ബഹ്‌റൈൻ – ദമ്മാം ഹെലികോപ്റ്റർ സർവീസ് വരുന്നു; യാത്രാ സൗകര്യം ഇനി കൂടുതൽ വേഗത്തിൽ

New Project (16)

മനാമ: സൗദി അറേബ്യയിലേക്ക് ആദ്യ അന്താരാഷ്ട്ര ഹെലികോപ്റ്റര്‍ റൂട്ട് ആരംഭിക്കാന്‍ കരാറില്‍ ഒപ്പുവെച്ച് ബഹ്റൈന്‍. സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ ടിഎച്ച്‌സി ഹെലികോപ്റ്റര്‍ കമ്പനിയുമായാണ് ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചത്.

സൗദിയിലെ ദമ്മാമിലേക്കാണ് സര്‍വീസ് നടത്തുക. ബഹ്റൈനും ദമ്മാമിനും ഇടയില്‍ ഒരു സിവില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് അവതരിപ്പിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു. സൗദി അറേബ്യയ്ക്ക് പുറത്തുള്ള കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വ്യോമ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും വ്യോമയാന മേഖലയെ നവീകരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാര്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!