small icons
small icons

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്വല സമാപനം

New Project (2)

മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് ഉജ്വല സമാപനം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ. ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വൻ ജനാവലിയാണ് എത്തിയത്

‘റമളാൻ വിശുദ്ധിയുടെ മാസം ‘എന്ന ശീർഷകത്തിൽ നടക്കുന്ന ഐ സി. എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചത്. മനുഷ്യരുടെ ജീവിത വിജയത്തിനുതകുന്ന വിശ്വാസങ്ങളും കർമ്മങ്ങളും ധർമനിഷ്ടകളും ക്യത്യമായി പകർന്നു നൽക്കുന്ന വിശുദ്ധ ഖുർആൻ പ്രപഞ്ച നാഥന്റെ അനുഗ്രഹമാണെന്നും, ഖുർആനുമായി കൂടുതൽ അടുക്കാനും ജീവിതം ക്രമപ്പെടുത്താനും വിശ്വാസികൾ തയ്യാറാവണമെന്നും പ്രഭാഷണത്തിൽ ശാഫി സഖാഫി ഉദ്ബോദിപ്പിച്ചു.

മാർച്ച്. 20 വരെ നീണ്ടു നിൽക്കുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി തിലാവ, ഇഫ്താർ സംഗമങ്ങൾ, സക്കാത്ത് ഡ്രൈവ്, സ്നേഹ സംഗമം, റിലീഫ് – സേവന പ്രവർത്തനങ്ങൾ, ഈദ് സംഗമം, എന്നിവയ്ക്കൊപ്പം റിജിയൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻസ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ പരിപാടികളും നടക്കും.

ഐ സി എഫ് നാഷണൽ പ്രസിഡണ്ട് കെ. കെ. അബൂബക്കർ ലത്വീഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ.സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ എം.സി അബ്ദുൽ ദുൽ കരീം ഹാജി, സുലൈമാൻ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ഇസ്മാൻ സഖാഫി, ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!