small icons
small icons

നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിച്ച് ബഹ്റൈന്‍; ഒരാഴ്ചക്കിടെ 27 പേര്‍ അറസ്റ്റില്‍

illegal workers 2

മനാമ: ഫെബ്രുവരി 8 നും 14 നും ഇടയില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നടത്തിയ പരിശോധനകളില്‍ 27 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. 126 നിയമലംഘകരെ നാടുകടത്തി. 1,336 പരിശോധനാ കാമ്പെയ്നുകളും ഫീല്‍ഡ് സന്ദര്‍ശനങ്ങളുമാണ് എല്‍എംആര്‍എ നടത്തിയത്.

പരിശോധനാ കാമ്പെയ്നുകളുടെയും സന്ദര്‍ശനങ്ങളുടെയും ഫലമായി നിരവധി തൊഴില്‍, താമസ നിയമലംഘനങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,306 പരിശോധനാ സന്ദര്‍ശനങ്ങളും, 30 സംയുക്ത പരിശോധനാ കാമ്പെയ്നുകളുമാണ് നടത്തിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10 കാമ്പെയ്നുകള്‍, മുഹറഖ് ഗവര്‍ണറേറ്റില്‍ 5 കാമ്പെയ്നുകള്‍, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ 8 കാമ്പെയ്നുകള്‍, സതേണ്‍ ഗവര്‍ണറേറ്റില്‍ 7 കാമ്പെയ്നുകള്‍ നടത്തിയെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിനും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രാലയം, ഗവര്‍ണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് സെന്റന്‍സിംഗ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയാണ് കാമ്പെയ്നുകളില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!