മനാമ: മനാമയില്‍ അല്‍ ഖവാജ പള്ളി തുറന്നു. ജാഫരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസിഫ് ബിന്‍ സാലിഹ് അല്‍ സാലിഹ് ആണ് പള്ളി ഉദ്ഘാടനം ചെയ്തത്. സുന്നി, ജാഫരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനസ്ഥാപിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് അല്‍ ഖവാജ പള്ളി തുറന്നത്.
ഹമദ് രാജാവിന്റെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ അല്‍ സാലിഹ് പ്രശംസിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതിനായി പള്ളി ശൃംഖല വികസിപ്പിക്കുന്നതിന് കിരീടാവകാശി നല്‍കുന്ന പിന്തുണയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മനാമയിലെയും ബഹ്റൈനിലെയും നിവാസികളെ സംബന്ധിച്ച് അല്‍ ഖവാജ പള്ളിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ മനാമ സൂക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പള്ളികളില്‍ ഒന്നാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.









