“അഖില കേരള അഷ്റഫ് കൂട്ടായ്മ” ബഹ്റൈൻ ചാപ്റ്റർ അഷ്റഫ് കൂട്ടായ്മക്ക് രൂപം നൽകി

മനാമ: “അഖില കേരള അഷ്റഫ് കൂട്ടായ്മ” ബഹ്റൈൻ ചാപ്റ്റർ അഷ്റഫ് കൂട്ടായ്മക്ക് രൂപം നൽകി. ബഹ്‌റൈനിലെ സിംഫണി അപ്പാർട്മെന്റ് ജുഫെറിൽ സംഘടിപ്പിച്ച അഷ്‌റഫ്‌ സംഗമം ശ്രദ്ധേയമായി. ബഹ്റൈൻ ചാപ്റ്റർ അഷ്റഫ് കൂട്ടായ്മയുടെ പ്രധാന ഭാരവാഹികൾ അഷ്‌റഫ്‌ ഐഡിയ -പ്രസിഡന്റ്‌, അഷ്‌റഫ്‌ തിരുർ -സെക്രട്ടറി, അഷ്‌റഫ്‌ വി പി -ട്രഷറർ, അഷ്‌റഫ്‌ മാലിക്ക് -ഓർഗനൈസിംഗ് സെക്രട്ടറിയായും വൈസ് പ്രസിഡന്റുമാരായി അഷ്‌റഫ്‌ നരിക്കോടൻ, അഷ്റഫ് കോട്ടപ്പള്ളി, അഷ്റഫ് T T (ഐഎംസി), ജോയിന്റ് സെക്രട്ടറിമാരായി അഷ്‌റഫ്‌ പുഞ്ചിരി, അഷ്‌റഫ്‌ തൂനേരി, അഷ്‌റഫ്‌ തോടന്നൂർ എന്നിവരെയും 14 എക്സിക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു.

ഒരു പാട് നല്ല നല്ല ചാരിറ്റി പ്രവർത്തനങ്ങളുമായി നാട്ടിലും ഗൾഫ് മേഖലയിലും ബഹു ദൂരം മുന്നിട്ടു നിൽക്കുന്ന അഷ്‌റഫ്‌ കൂട്ടായ്മക്ക്‌ ഒരു പൊൻ തൂവൽകൂടി ചാർത്തി കൊണ്ട് ബഹ്റൈനിലും സജീവ പ്രവർത്തനങ്ങൾ നടത്താനും കൂട്ടായ്‌മ ശക്തിപ്പെടുത്താനും പുതിയ അഷ്റഫുമാരെ കണ്ടെത്തി കൂട്ടായ്മയുടെ ഭാഗമാക്കാനും തീരുമാനിച്ചു. ബഹ്‌റൈനിൽ ഉള്ള അഷ്‌റഫുമാർ ബന്ധപ്പെടുക.(വാട്സ്ആപ്പ് ) അഷ്‌റഫ്‌ ഐഡിയ +973 3925 0802, അഷ്‌റഫ്‌ മാലിക്ക് +973 34586911